Ads 468x60px

Wednesday, October 21, 2015

Food Safety For Sale: India Today's Eye-opening Sting Operation

Sting exposes FSSAI officials giving nod to unsafe products for bribe

Responding to India Today Television's sting operation, which showed Food Safety and Standard Authority (FSSAI) officials willing to give nod to unsafe food products for a bribe, the government on Wednesday ordered a probe.
Health Minister JP Nadda has directed officials of his department to take strict action against the errant food inspectors, who were shown in the sting operation quoting their rates for passing off bogus food product as safe for human consumption.
Soon after the sting operation was aired on India Today TV on Wednesday, Consumer Affairs Minister Ram Vilas Paswan demanded that the food inspectors must be jailed for breaking the trust of consumers.
India Today TV's sting had exposed how illegal approval of unsafe food products goes unchecked under Food Safety & Standard Authority (FSSAI) with its food inspectors subtly encouraging bribery.
The investigation team reached out to Pilkhuwa in the western Uttar Pradesh district of Hapur, 60 kilometers away from the national Capital.
The team posed as entrepreneurs willing to launch a namkeen brand - Sharmaji Ki Bhujia. The team requested Ramesh Chand, food inspector, FSSAI, Pilkhuwa, for help because their product had excessive amount of lead in it, following which, Inspector Chand assured them that excess lead would not be a problem.
In the very first meeting, Chand not only agreed to pass the samples, but he also promised to do so without conducting any tests. However, he demanded a fixed price - only Rs 20,000 a year - a nominal sum is all it takes for an FSSAI food inspector to bypass tests and let deadly and dubious food samples pass.
Source:http://indiatoday.intoday.in

Petition filed against Food Safety Commissioner


Tuesday, October 20, 2015

നിറപറ ഉത്‌പന്നങ്ങളുടെ നിരോധം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീലിന്

niraparaകൊച്ചി: 'നിറപറ' ബ്രാൻഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയ്ക്കുള്ള നിരോധം റദ്ദാക്കിയ ഹൈേക്കാടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പൂജ അവധിക്കു ശേഷം അപ്പീൽ ഫയൽ ചെയ്യും. മായം ചേർന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സപ്തംബറിലാണ് ഉല്പന്നങ്ങൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെതിരെ നിറപറ ഉടമകൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയും കോടതി, നിരോധം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നത്.
പിഴ ഈടാക്കിയിട്ടും മായം ചേർത്ത ഉല്പന്നങ്ങൾ തുടർച്ചയായി വിൽക്കുന്നു എന്ന് കണ്ടതിനെത്തുടർന്നാണ് നിറപറയുടെ ഉല്പന്നങ്ങൾ നിരോധിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ തീരുമാനിച്ചത്. ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് നിയമപ്രകാരം അതിനുള്ള അവകാശം കമ്മിഷണർക്കുണ്ട്.

നിയമത്തിൽ നിർദേശിച്ചതിനു വിരുദ്ധമായി ഏതു ഭക്ഷ്യവസ്തു ഉണ്ടാക്കിയാലും സൂക്ഷിച്ചാലും വിറ്റാലും കമ്മിഷണർ ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസർക്കു തടയാമെന്ന് നിയമം അനുശാസിക്കുന്നു.  ജില്ലാ ഓഫീസറുടെ നിരോധം അതത് ജില്ലയിൽ മാത്രമാകുമെന്നതിനാൽ സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് കമ്മിഷണർ നിരോധ ഉത്തരവ് പുറത്തിറക്കിയതെന്നും അതിന് കമ്മിഷണർക്ക് അധികാരമുണ്ടെന്നുമാണ് സർക്കാറിന്റെ നിലപാട്.
പരിശോധിച്ച ഉല്പന്നങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉൾപ്പെട്ടതായി കമ്മിഷണറുടെ ഉത്തരവിൽ പറയുന്നില്ലെന്നും അതിനാൽ നിരോധം നിലനിൽക്കില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് നിയമത്തിലെ 26-ാം വകുപ്പിൽ പറയുന്നത്  ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കാൻ പാടില്ലാത്തതു പോലെ തന്നെ നിലവാരം കുറഞ്ഞതും വിൽക്കാൻ പാടില്ലെന്നാണ്. ഈ നിയമമനുസരിച്ചാണ് കമ്മിഷണർ നടപടിയെടുത്തതും.   കമ്മിഷണർ ദുരുദ്ദേശ്യപരമായാണ് തങ്ങളുടെ  ഉല്പന്നങ്ങൾ നിരോധിച്ചതെന്ന നിറപറ ഉടമകളുടെ ആരോപണം സിംഗിൾ ബെഞ്ച് തള്ളിക്കളഞ്ഞത് സർക്കാറിന് നേട്ടമായി.

State food safety department to alert FSSAI on safety act snags

Source:http://timesofindia.indiatimes.com
THIRUVANANTHAPURAM: The food safety department will write to the Food Safety and Standards Authority of India (FSSAI), the statutory body to ensure safe food, on the loopholes in the Food Safety and Standards Act, 2006. The move follows the high court decision to lift the ban on manufacture and sale of three Nirapara products earlier this week.

The lack of a proper act to deal with repeated offences has spoiled many efforts of the department to prevent adulteration. In the Nirapara case, food safety commissioner T V Anupama had decided to ban three of its spice products - chilli powder, coriander powder and turmeric powder - after finding that it repeatedly committed 34 offences without rectification. The department had found the presence of sub-standard starch in these products.

The department had imposed fines - ranging from Rs 10,000 to Rs 5 lakh - on Kalady-based KKR Food Products, the manufacturers, several times but it continued to sell the adulterated products. "It's a sad situation if you cannot take strong action against a repeated offence. We will soon write to the FSSAI on the situation," Anupama said.

KKR Food Products had argued in court that the food safety department could only ban products as per Section 34 of the Act, if it is unsafe for human consumption. Only adulterants that come under the 'unsafe' category warrant a ban.

The food safety dept has invoked the following provisions while moving against Nirapara: Section 29 (3) which stipulate that the authorities shall maintain a system of control and other activities appropriate to the circumstances, including public communication, on food safety risk, food safety surveillance and other monitoring activities covering all stages of food business. Section 30 (2) (d) which says the commissioner of food safety shall ensure an efficient and uniform implementation of the standards and other requirement as specified and also ensure a high standard of objectivity, accountability, practicability, transparency and credibility. Section 26 (2) (ii), according to which no food business operator shall himself or by any person on his behalf manufacture, store or distribute any article of food which is misbranded or substandard or contains extraneous matter. Section 36 (3) (b) which states designated officer can prohibit the sale of any article of food which is in contravention of the provisions of the Act.

However, the high court considered the argument of KKR Food Products that as per Section 34, that commissioner of food safety must do emergency prohibition only if the product poses a health risk.

Another recent high court order too proves that the Food Safety and Standards Act is toothless. A Kannur-based cinnamon farmer Leonard John had approached the high court recently seeking a directive to ensure that cassia is not sold in Kerala. He had claimed that low-cost cassia is sold as cinnamon in the state.

Cassia has a high presence of coumarin, which is unsafe for human consumption. John said that the official website of FSSAI had featured reports that said coumarin is toxic to liver and kidney. Even after getting a directive from the high court, the food safety department could not take a strong action against the sale of cassia.

"Cassia is a food product and action can be taken only for selling sub-standard products or misbranding. Hence, the issue is now being dealt with by the district-level food safety officials," said Anupama.

The department had sent several letters to FSSAI demanding amendments in the Act. "We had come across several such cases. For example, during the Maggi controversy, it was found that the act does not specify the permissible level for MSG. We had informed FSSAI about such issues," she said.

MLA V T Balram had written a letter to chief minister Oommen Chandy seeking the intervention of the advocate general, so that food safety department could function effectively.


Thursday, October 15, 2015

നിലവാരമില്ല, പക്ഷേ ഹാനീകരമല്ല; നിറപറ നിരോധനം നീക്കിയതില്‍ വ്യാപക പ്രതിഷേധം

Source:http://www.azhimukham.com/news

പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ നിറപറയുടെ കറിപ്പൊടി നിരോധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ വാര്‍ത്ത വ്യാപകമായ പ്രതിഷേധമേറ്റുവാങ്ങുകയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി വി അനുപമയ്‌ക്കെതിരെ നിറപറ അമ്പതുകോടിയുടെ മാനനഷ്ടക്കേസ് സമര്‍പ്പിക്കാന്‍ നീങ്ങുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്
നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവയാണ് സെപ്തംബര്‍ മാസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഷോപ്പുകളില്‍ നിന്നും സംഭരണശാലകളില്‍ നിന്നും പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുകയും നശിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്  നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നടപടിയാണ്  ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഫ് റദ്ദാക്കിയത്. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് നിറപറ ഉത്പാദിപ്പിക്കുന്നതെന്നു വ്യക്തമായെങ്കിലും  അത് മനുഷ്യജീവന് ഹാനീകരമാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന ന്യായമാണ് പ്രധാനമായി കോടതി ഉയര്‍ത്തുന്നത്. കൂടാതെ നിറപറ കമ്പനിക്ക് പിഴവുകള്‍ തിരുത്താനുള്ള സമയം അനുവദിച്ചില്ലെന്നും അവരുടെ ഭാഗം കേട്ടില്ലെന്നുമുള്ള വാദവും കോടതി അംഗീകരിക്കുകയുണ്ടായി. ആരോഗ്യത്തിനു ദോഷകരമെന്നു കണ്ടാൽ മാത്രമേ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ 34–ാം വകുപ്പു പ്രകാരമുള്ള അധികാരമുപയോഗിച്ചു ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.  എന്നാല്‍ നിറപറയുടെ ഉൽപന്നങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്താത്ത നിലയ്ക്ക് കമ്മിഷണറുടെ നിരോധനം അധികാരപരിധിക്കു പുറത്താണെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.

രണ്ടു കാര്യങ്ങളാണ് കോടതി നടത്തിയ ഇടപെടലിനെതിരെ വിദഗ്ധര്‍ ഉന്നയിക്കുന്നത്.

ഒന്ന്, എഫ്എസ്എസ് ആക്റ്റ്‌ 2006 പ്രകാരമാണ് നിറപറയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. എന്നാല്‍3/9/2015 ല്‍ കമ്മിഷണര്‍ പുറത്തിറക്കിയ രേഖയില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. അതിനു സ്വീകരിച്ച നടപടിക്രമങ്ങളും രേഖയിലുണ്ട്. ആക്റ്റിലെ 18(1)(എ), 26(2)(2), 27(1),  29(3), 30(2)(ഡി), 36(3)(ബി), 46(4), 47(1), 49 എന്നീ വകുപ്പുകളാണ് നടപടിക്ക് ആധാരമാക്കിയിരിക്കുന്നത്.

രണ്ട്, നിറപറയിലെ മായത്തെ സംബന്ധിച്ചുള്ള പിഴവുകള്‍ പരിഹരിക്കാനുള്ള സമയം വളരെ നാളുകള്‍ക്കു മുന്‍പു തന്നെ നല്കിയിട്ടുണ്ട് എന്നുള്ളതാണ്.

നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സ്റ്റാര്‍ച്ചിന്റെ (അന്നജം) അംശം ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയത്. നിറപറയുടെ പൊടികളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുള്ളതായി കമ്മീഷണര്‍ അനുപമ ഐഎഎസിന്‍റെ നേത്രുത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ നിന്നും നിറപറ ഉല്‍പ്പന്നങ്ങളിലെ മായം സംബന്ധിച്ചുള്ള 34 പരാതികള്‍ കമ്മീഷണര്‍ക്കു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധനകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ റീജണല്‍ ലാബുകളിലും സ്പൈസസ് ബോര്‍ഡിന്‍റെ ലാബുകളിലും നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കമ്മീഷണര്‍ ഈ വിവരം സ്ഥിരീകരിച്ചതും നടപടി സ്വീകരിച്ചതും. ആദ്യ പടിയായി ഇമെയില്‍ വഴി ഓര്‍ഡര്‍ അയക്കുകയായിരുന്നു. എന്നാല്‍ നിറപറ കമ്പനി അതു ലഭിച്ചിട്ടില്ല എന്നുള്ള നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് പിന്നീട് കത്തു നല്‍കുകയായിരുന്നു.

നിറപറയുടെ മേല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നടപ്പിലാക്കിയ നിരോധനം ചെയ്യേണ്ട നടപടികള്‍ എല്ലാം പാലിച്ചാണ് ചെയ്തിരിക്കുന്നത് എന്നുറപ്പാക്കുകയാണ് കോടതിയുടെ കര്‍ത്തവ്യം എന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ പറയുന്നു. "നടപടിക്രമങ്ങളില്‍ പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടുവാനും കോടതിക്ക് അധികാരമുണ്ട്. നിറപറയുടെ ഭാഗം കേള്‍ക്കാതെയാണ് കമ്മീഷണര്‍ നടപടി എടുത്തിരിക്കുന്നതെങ്കില്‍ അതു കൂടി പരിഗണിച്ചു കൊണ്ട് പുനര്‍നടപടികള്കള്‍ എടുക്കണമെന്ന് ഡിമാന്‍ഡ് ചെയ്യാനേ സാധാരണ ഗതിയില്‍ കോടതിക്കു കഴിയൂ. ഈ കേസിന്‍റെ മെറിറ്റില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. ആ നടപടി ജുഡീഷ്യല്‍ ഓവര്‍ റീച്ച് ആയി കണക്കാക്കാം. ഹൈക്കോടതിയോടുള്ള ബഹുമാനം പോകുന്ന വിധിയാണിത്. ആ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ സാധിക്കും." അദ്ദേഹം പറഞ്ഞു.

Friday, October 2, 2015

നിറപറ ബ്രാന്‍ഡ് പൊടികള്‍ക്ക് നിരോധം: സര്‍ക്കാറിന് കോടതി നോട്ടീസ്

കൊച്ചി: നിറപറ ബ്രാന്‍ഡിന്‍െറ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നിരോധിച്ചതിനെതിരായ ഹരജിയില്‍ സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.
നിരോധം ചോദ്യം ചെയ്ത് ഉല്‍പന്ന നിര്‍മാതാക്കളായ കാലടി കെ.കെ.ആര്‍ ഫുഡ് പ്രൊഡക്ട്സ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
34 സാമ്പ്ളുകള്‍ ശേഖരിച്ച് ശാസ്ത്രീയമല്ലാത്ത പരിശോധനയിലൂടെയാണ് ഉല്‍പന്നങ്ങള്‍ മായം ചേര്‍ന്നതാണെന്ന് കണ്ടത്തെിയതെന്നും ഇതിന്‍െറ പേരില്‍ നിരോധം ഏര്‍പ്പെടുത്തിയത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതേസമയം, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണറെ കക്ഷി ചേര്‍ത്തിരുന്നെങ്കിലും നോട്ടീസ് അയക്കേണ്ടതില്ളെന്ന് കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കും.
Source:http://www.madhyamam.com/news/374661/151002

ഒറ്റയാള്‍ കമ്മീഷണര്‍

anupama
തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓഫീസ്. കമ്മീഷണറുടെ ഓഫീസ് മുറിയില്‍ തുടര്‍ച്ചയായി മീറ്റിങ്ങുകള്‍ നടക്കുന്നു. തിരക്കൊന്നൊഴിഞ്ഞിട്ട്, അഞ്ചുമണിക്ക് ശേഷം കാണാമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സമയം അഞ്ചര. പ്രതീക്ഷിച്ചത് തീപ്പൊരി പോലുള്ള ഒരു ഐഎഎസ് ഓഫീസറെയാണ്...പക്ഷെ മുന്നില്‍ രൂപത്തിലും ഭാവത്തിലും സാധാരണക്കാരിയായ ഒരു യുവതി. സംസാരിച്ചപ്പോള്‍ ആളെ പിടികിട്ടിത്തുടങ്ങി. വാക്കുകളില്‍ ആത്മാര്‍ത്ഥത. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം. ആത്മധൈര്യം... 
പഴം-പച്ചക്കറി പരിശോധന കര്‍ക്കശമായപ്പോള്‍ അത് പെട്ടെന്ന് വാര്‍ത്തയായി. തുടര്‍ചലനങ്ങള്‍ക്ക് കേരളം ചെവിയോര്‍ത്തു. സാധാരണക്കാര്‍ ഇടപെട്ടു. രാഷ്ട്രീയക്കാര്‍ ബഹളം വെച്ചു. ഇത്ര പ്രതീക്ഷിച്ചിരുന്നോ ? സത്യം പറഞ്ഞാല്‍ ഇത്രയും പ്രതീക്ഷിച്ചതല്ല. ഞാന്‍ കമ്മറ്റി ചെയര്‍മാനായി എന്തൊക്കെ ചെയ്യാമെന്നതിന്റെ രൂപരേഖ തയ്യാറാക്കുമ്പോഴും അത് ജനങ്ങളുടെ ഇടയില്‍ ഇത്രയും വലിയൊരു പ്രതികരണം ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. കുറച്ച് സ്റ്റെപ്പ്‌സ് എടുത്തു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. 
ഭക്ഷണമാണ് പ്രശ്‌നം. വളരെ സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ പ്രതികരിച്ചു ?
എനിക്ക് ഇടയ്ക്ക് ഫോണ്‍കോളുകളും ഇമെയിലുകളും വരുന്നുണ്ട്. സാധാരണ കുടുംബങ്ങളിലുള്ളവരാണ് വിളിക്കുന്നത്. ചിലര്‍ ജൈവകൃഷിയുടെ വിളവെടുപ്പിനൊക്കെ ചെല്ലാന്‍ ക്ഷണിക്കാറുണ്ട്. ദൂരേയ്‌ക്കൊക്കെ ആയതിനാല്‍ എനിക്ക് പലപ്പോഴും പോവാന്‍ പറ്റാറില്ല. 
പച്ചക്കറിപ്രശ്‌നത്തിലേക്ക് കടന്നപ്പോള്‍ എന്ത് സംഭവിച്ചു? 
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച വിവിധ വകുപ്പുകളുടെ ഒരു മീറ്റിങ്ങാണ് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് വരാന്‍ കാരണം. കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലുകള്‍ ഞങ്ങള്‍
ആ മീറ്റിങ്ങില്‍ അവതരിപ്പിച്ചു. തുടര്‍നടപടികള്‍ക്കായി കമ്മിറ്റി ഉണ്ടാക്കി. ഉദ്യോഗസ്ഥരുടെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയി പഠനം നടത്തി. അവരുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് 65 -75 ശതമാനം വരെയുണ്ട് എന്ന് കണ്ടെത്തി.
നടപടി ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഉയര്‍ന്ന ഭീഷണികളെ എങ്ങനെ നേരിട്ടു ?
വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമത്തിന്റെ രീതിയില്‍ത്തന്നെ മറുപടി കൊടുത്തു. കൃത്യമായി പേരുവിവരങ്ങളില്ലാതെ വന്ന കത്തുകളെ തഴഞ്ഞു. വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ എല്ലാവരേയും പോലെത്തന്നെയാണ് ഞാനും. അപ്പോഴത്ര കംഫര്‍ട്ടബിളാവില്ലല്ലോ...എന്നാലും പേടി തോന്നിയിട്ടില്ല. കാരണം ആക്റ്റിന്റേയും റൂളിന്റേയും ഉള്ളില്‍ നിന്നുകൊണ്ട് നമ്മള്‍ ചെയ്യുന്നൊരു കാര്യമാണല്ലോ. വീട്ടുകാര്‍ക്ക് പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ കുറച്ച് ടെന്‍ഷനൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍പ്പോലും ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്. ഞാനൊറ്റയ്ക്കല്ലല്ലോ ഒന്നും ചെയ്യുന്നത്. എന്റെ കീഴില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. ടീമുണ്ട്. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. 
നോക്കുകൂലി ചോദിച്ച സിഐടിയുക്കാരനെതിരെ പരാതികൊടുത്തല്ലോ. പ്രതികരിക്കുന്ന സ്വഭാവം പണ്ടേയുണ്ടോ?
പണ്ട് തന്നെയുണ്ടെന്നാ എനിക്ക് തോന്നുന്നത്. അന്ന് ഒരു ഓഫീസര്‍ എന്ന നിലയ്ക്കല്ല, വ്യക്തി എന്ന നിലയ്ക്കാണ് ഞാന്‍ നോക്കുകൂലി ചോദിച്ചതിന് പരാതിപ്പെട്ടത്. ഇപ്പോള്‍ കീടനാശിനി ഇഷ്യൂവില്‍ വരുന്ന കുറേ ലെറ്റേഴ്‌സൊക്കെ...അതെന്റെ ജോലിയുടെ ഭാഗമാണ്. അതേസമയം ജോലിയില്‍ നിന്ന് അനാവശ്യമായി ശ്രദ്ധ തെറ്റിക്കുന്ന ഒരു ഘടകവുമാണ്. അത് ഞാനങ്ങ് അവഗണിക്കും. ചില കാര്യങ്ങളില്‍ നമുക്ക് പ്രതികരിക്കേണ്ടി വരും. ചിലത് അങ്ങ് വിടും. 
ഇരുപത് വര്‍ഷത്തിനിടെ ഇരുപത് സ്ഥലംമാറ്റ ഉത്തരവുകള്‍ ലഭിച്ച സിവില്‍ സര്‍വ്വീസുകാരനെക്കുറിച്ച് കേട്ടിട്ടുണ്ട്...
എനിക്കത്തരം ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. എന്റെ സര്‍വീസ് ഇനി മുന്നോട്ട് കിടക്കുന്നല്ലേയുള്ളു. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് അഞ്ച് വര്‍ഷങ്ങളേ ആയുള്ളൂ. 
സിവില്‍ സര്‍വീസിലെ യുവനിരയ്ക്കിടയില്‍ ഒരു ന്യൂവേവ് ഉണ്ടെന്ന് തോന്നുന്നു...
ഇന്ന് സിവില്‍ സര്‍വീസ് ഓഫീസേഴ്‌സിന്റെ എണ്ണം കൂടുതലാണ്. പല പ്രധാനപ്പെട്ട പദവികളിലും യങ്ങ് ഓഫീസേഴ്‌സ് കൂടുതലായി വരുന്നുണ്ട്. വര്‍ക്ക് ചെയ്യാനുള്ള സ്‌പേസും കൂടുതലാണ്. ഇത് മാത്രമല്ല, ജനങ്ങളും കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവര്‍ കൂടുതലായി സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്നു.
സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താറുണ്ടോ? 
സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് വശമാണ് നാം ചര്‍ച്ച ചെയ്യാറ്. എന്നാല്‍ പല കാര്യങ്ങളിലും അത് പോസിറ്റീവാണ്. സാധാരണ മീഡിയയിലൊന്നും വരാത്ത കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നു. എനിക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. അധികം പോസ്റ്റിടാറൊന്നുമില്ല. ജനങ്ങളുടെ ഫീഡ്ബാക്കറിയുന്നത് അധികവും ഇമെയിലിലൂടെയാണ്. മോശം ഭക്ഷണം, മോശം സംഭവങ്ങളെല്ലാം ഒരുപാട് ആളുകള്‍ ഫോട്ടോയെടുത്തിട്ട് മെയിലിലേക്ക് അയക്കാറുണ്ട്. 

MID - DAY MEAL RULES, 2015 UNDER NATIONAL FOOD SECURITY ACT, 2013 NOTIFIED

Thursday, October 1, 2015

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കെതിരായ നീക്കത്തില്‍ പ്രതിഷേധം



കോഴിക്കോട്: കീടനാശിനികള്തളിച്ചതും വിഷാംശം കലര്ന്നതുമായ പഴങ്ങളും പച്ചക്കറികളും വിപണിയില്എത്തിക്കുന്നവര്ക്കും വില്ക്കുന്നവര്ക്കും എതിരെ ശക്തമായ നിയമ നടപടിക്ക് മുതിര്ന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്ടി. വി. അനുപമയെ കീടനാശിനി മാഫിയകളും തല്പ്പര കക്ഷികളും വേട്ടയാടുന്നതില്ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി വാര്ഷിക പൊതുയോഗം പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തുന്നവര്ക്കെതിരായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ടി. കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന്കൗണ്സിലര്ജീന്മോസസ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്ത്തനം നടത്തിയ പ്രാദേശിക യൂണിറ്റിനും കുണ്ടൂപ്പറമ്പ് യൂണിറ്റിനും കുടൂതല്ആളെ ചേര്ത്തിയ യൂണിറ്റിനുള്ള ഉപഹാരം കോട്ടൂര്പഞ്ചായത്ത് ഉപഭോക്തൃ സമിതിക്കും ജീന്മോസസ് സമ്മാനിച്ചു. കെ.വി. ശങ്കരന്‍, പടുവാട്ട് ഗോപാലകൃഷ്ണന്‍, വി. രാഘവന്നായര്‍, അനില്കുമാര്എകരൂല്‍, എം. ബാലകൃഷ്ണന്നായര്‍, ദേവദാസ് പുന്നത്ത്, എം. ഡി. ഐസക് എന്നിവര്പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ടി .കെ അസീസ് (പ്രസിഡന്റ്), പ്രൊഫ. കെ. ദയാനന്ദന്‍, സി. അനില്കുമാര്, വി. ശിവദാസന്‍ (വൈസ് പ്രസിഡന്റുമാര്‍), പി. ശിവാനന്ദന്‍ (ജനറല്സെക്രട്ടറി), വി.പി. അബ്ദുല്ഗഫൂര്‍, പി.വി. ശിവദാസന്‍, കെ.വി. ലത്തീഫ് (സെക്രട്ടറിമാര്‍), ടി. രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Source:
ജന്മഭൂമി: http://www.janmabhumidaily.com/news327552